Latest News

കട്ട റൗഫ്‌​ വധം: അന്വേഷണം എസ്​.ഡി.പി.ഐയെ കേന്ദ്രീകരിച്ച്​; ഒരാൾ കസ്​റ്റഡിയിൽ

കണ്ണൂർ സിറ്റി: കണ്ണൂർ ആദികടലായിയിൽ അബ്​ദുൽ റഊഫ്​ എന്ന കട്ട റഊഫ്​ (29) കൊല്ലപ്പെട്ട സംഭവത്തിൽ എസ്​.ഡി.പി.ഐയെ കേന്ദ്രീകരിച്ച്​ അന്വേഷണം​. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാളെ പോലീസ്​ കസ്​റ്റഡിയി​ലെടുത്തു. ഇയാൾ എസ്​.ഡി.പി.ഐ പ്രവർത്തകനാണെന്നാണ്​ സൂചന.[www.malabarflash.com] 

2016 ഒക്​ടോബർ 13ന്​ എസ്​.ഡി.പി.ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ്​ സ്വദേശി ഫാറൂഖിനെ കൊന്ന  കേസിലെ പ്രതിയായ കട്ട റഊഫ്​​ തിങ്കളാഴ്​ച രാത്രി ഒമ്പതരയോടെയാണ്​ വെട്ടേറ്റ്​​ മരിച്ചത്​. ചാലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്​ച ​ ഉച്ചക്കുശേഷം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. രാത്രിയോടെ മൈതാനപ്പള്ളി ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കി.

നേരത്തെ മുസ്​ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന റഊഫിനെ പിന്നീട്​ ലീഗിൽനിന്നും പുറത്താക്കിയിരുന്നു. കഞ്ചാവ്​, മയക്കുമരുന്ന്​ സംഘങ്ങളുമായി ബന്ധമുള്ളയാളാണ്​ ​റഊഫ്​. അതുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളോ ശത്രുതയോ കൊലപാതകത്തിന്​ പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന്​ പോലീസ്​ വൃത്തങ്ങൾ പറഞ്ഞു.

ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ്​ ​കൊലപാതകം നടത്തിയത്​. വലത്​ കാൽ വെട്ടേറ്റ്​ അറ്റുതൂങ്ങിയ നിലയിലായിരുന്നു. ബഹളംകേട്ട്​ ആളുകൾ ഓ ടിക്കൂടുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.

കൊലപാതകത്തെ തുടർന്ന്​ തിങ്കളാഴ്​ച രാത്രി പ്രദേശത്ത്​ എസ്​.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പോലീസ്​ വ്യാപക റെയ്​ഡ്​ നടത്തിയിരുന്നു. വാഹന പരിശോധനയും നടത്തി. ഇതിനിടെ ചൊവ്വാഴ്​ച പുലർച്ചയോടെയാണ്​ ഒരാളെ കസ്​റ്റഡിയിലെടുത്തത്​​. പോലീസ്​ ഇയാളെ ചോദ്യം ചെയ്​തുവരുകയാണ്​.

കണ്ണൂർ ടൗൺ, സിറ്റി, വളപട്ടണം, എടക്കാട്​ പോലീസ്​ സ്​റ്റേഷനുകളിലായി പതിനാലോളം കേസുകളിലെ പ്രതിയാണ്​ റഊഫ്​.  ഹെറോയിനുമായി പിടിയിലായ കേസിൽ രണ്ടു ദിവസം മുമ്പാണ്​ ജാമ്യത്തിലിറങ്ങിയത്​.

2009ൽ നടന്ന ലുലു ഗോൾഡ്​ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്​ച വിചാരണക്ക്​ കോടതിയിൽ ഹാജരായിരുന്നു. കൊലപാതകത്തെ തുടർന്ന്​ സിറ്റിയിലും പരിസരത്തും കനത്ത പോലീസ്​ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.