Latest News

100 വർഷത്തിലെറെ പഴക്കമുള്ള തോട് കൈയേറി മണ്ണിട്ട് നികത്തിയതിനെതിരെ പ്രദേശ വാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കാസർകോട്: കാസർകോട് നഗരസഭയിലെ ഇരുപത്തി ഒന്നാം വാർഡിലെ100 വർഷത്തിലെറെ പഴക്കമുള്ള കൊറക്കോട് തോട് കൈയേറി സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയതിനെതിരെ പ്രദേശ വാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്വകാര്യ വ്യക്തികൾക്ക് വാഹനങ്ങൾ കടന്നു പോകാനാണ് തോട് മണ്ണിട്ട് നികത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.[www.malabarflash.com]

മഴക്കാലം തുടങ്ങിയതോടെ തോട്ടിലൂടെ വെള്ളം ഒലിച്ചുപോവാതെ പ്രദേശത്ത് കെട്ടി കിടക്കുകയാണ്. ഏറെ നീരൊഴുക്കുള്ള പ്രദേശമാണ് കൊറക്കോട്. മഴക്കാലം കഴിഞ്ഞാലും നീരൊഴുക്കുള്ള ഇവിടം സ്വകാര്യ വ്യക്തികളുടെ താൽപര്യം കാരണം നീരൊഴുക്ക് നിലക്കാൻ സാധ്യതയേറെയെന്ന് പ്രദേശ വാസികൾ പരാതിപ്പെടുന്നു. 

സമീപത്ത് നെൽവയലുകളുള്ള ഇവിടെ തോടിന്റെ ഇരുവശവും സംരക്ഷണ ഭിത്തികെട്ടാൻ നഗരസഭ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. അതിനിടെയാണ് കൈയേറ്റം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പ്രദേശ വാസികൾ യോഗം ചേർന്ന് കൈയേറ്റത്തിനെതിര പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

കൈയേറ്റത്തിനെതിരെ പ്രദേശത്ത് ചേർന്ന പ്രധിഷേധ യോഗം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെ.എം. അബ്ദുൽ റഹ് മാൻ ഉദ്ഘാടനം ചെയ്തു മുഹമ്മദ് വെൽക്കം അധ്യക്ഷതവഹിച്ചു. 

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നൈമുന്നിസ, കെ.എം.ആബ്ദുൽ ലത്തീഫ്, കെ.എ. അബ്ദുല്ല, റാഫി ഹൊന്ന മൂല, എം.എം.ഹാഷിം, അഷറഫ്, നവാസ്, ബദ്റുദ്ദീൻ, കെ.എ.മുനീർ, നൗഷാദ്, യു.കെ.യൂസഫ്, കബീർ, ഖലീൽ, കെ.എം ഹാഷിം തുടങ്ങിയവർ സംസാരിച്ചു. കെ. ഹബീബ് റഹ് മാൻ, സ്വാഗതവും പി.എം.എ. റഹ് മാൻ നന്ദിയും പറഞ്ഞു. പ്രക്ഷോഭത്തിന്റെ മുന്നോടിയായി നഗരസഭ ചെയർപേഴ്സനും ജില്ലാ കലക്ടർക്കും പരാതിനൽകി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.