ഉദുമ: കാപ്പില്‍ പുഴക്ക് കുറുകെയുള്ള പാലം മുതല്‍ പുഴ കടലില്‍ ചേരുന്നിടത്തു വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തെ പുഴയില ജീവികളാണ് ചത്തു പൊങ്ങിയത്. ചെമ്മീന്‍, കരിമീന്‍, കട്‌ല തുടങ്ങിയ മത്സ്യങ്ങളും തവള ഉള്‍പ്പടെയുള്ള മറ്റുജീവികളുമാണ് ചൊവ്വാഴ്ച പകല്‍ പൊങ്ങികിടക്കുന്നത് നാട്ടുകാര്‍ കണ്ടത്.[www.malabarflash.com]
മൂന്ന് ദിവസമായി പുഴയില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം പരന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാപ്പില്‍ പുഴയുടെ അഴി തിങ്കളാഴ്ച രാത്രി മുറിഞ്ഞിരുന്നു. പകല്‍ കടലേറ്റസമയത്താണ് പാലത്തിന് സമീപത്തേക്ക് ചത്ത മല്‍സ്യങ്ങള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ ഒഴുകിയെത്തിയത.്
ജീവജാലങ്ങള്‍ ചത്തുപൊന്തിയതില്‍ ദുരൂഹത ഉണ്ടെന്നും തെട്ടുത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മലിന വസ്തുക്കളും രാസ പദാര്‍ഥങ്ങളും അഴി തുറന്നതോടെ പുഴയില്‍ തളളിയതു മൂലമുള്ള ദുരന്തമാണ് കാപ്പില്‍ പുഴയില്‍ ഉണ്ടായതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വിവരമറിഞ്ഞ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാര്‍ പരാതി പ്പെട്ടതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
പരിശോധന റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ പറയുവാന്‍ പറ്റുവെന്നും പഞ്ചായത്ത് പ്രസിഡന്റും പുഴയിലെയും റിസോര്‍ട്ടിന് സമീപത്തെ വെള്ളവും ശേഖരിച്ച പരിശോധനയ്ക്കായി അയക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോവിന്ദനും പറഞ്ഞു.
എന്നാല്‍ കാപ്പില്‍ പാലം മുതല്‍ കളനാട് ഭാഗത്തേക്കുള്ള പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നത് ഇത് ആദ്യമാണ് എന്നാണ് പരിസരവാസികള്‍ പറയുന്നത്.
No comments:
Post a Comment