കാസര്‍കോട്: ചൂരിയില്‍ രണ്ട് വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി 9 മണിയോടെ കല്ലേറ് നടന്നത്.[www.malabarflash.com]
പള്ളിയില്‍ ഇശാ നിസ്‌കാരം നടക്കുന്ന സമയത്തായിരുന്നു കല്ലേറ്. ഇതില്‍ ഒരു വീട് റിയാസ് മൗലവി വധക്കേസിലെ സാക്ഷിയുടെതാണ്.
രണ്ടാഴ്ച്ച മുമ്പ് സാബിത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയ്യാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീ വെച്ച് നശിപ്പിച്ചിരുന്നു.
രണ്ടാഴ്ച്ച മുമ്പ് സാബിത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയ്യാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീ വെച്ച് നശിപ്പിച്ചിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment