കാസര്‍കോട്: പള്ളിയില്‍ അതിക്രമിച്ചുകയറിയ യുവാവിനെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ രമേശനെ (35) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ നുള്ളിപ്പാടി ജുമാമസ്ജിദിലാണ് സംഭവം.[www.malabarflash.com]
ഉച്ചയ്ക്ക് രമേശന്‍ പള്ളിക്കകത്ത് അതിക്രമിച്ചു കയറുകയായിരുന്നു. വിവരം ഉടന്‍ നാട്ടുകാര്‍ പോലീസിലറിയിക്കുകയും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പള്ളി പ്രസിഡണ്ട് അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

No comments:
Post a Comment