Latest News

പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ തട്ടിപ്പ്; വീഡിയോ വൈറലാകുന്നു

കോതമംഗലം: പെട്രോള്‍ പമ്പില്‍ നടക്കുന്ന തട്ടിപ്പിന്റെ വീഡിയോ വൈറലാകുന്നു. 350 രൂപയുടെ ഡീസല്‍ വാങ്ങി അതില്‍ നിന്നും 50 രൂപയുടെ ഡീസല്‍ ജീവനക്കാരന്‍ വെട്ടിച്ചു. ഇത് കണ്ടുപിടിച്ചതോടെ ചെയ്തത് തെറ്റാണെന്നും മാപ്പുപറയാമെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതും വിഡിയോയില്‍ കാണാം.[www.malabarflash.com]

കോതമംഗലത്താണ് തട്ടിപ്പ് അരങ്ങേററിയത്. എല്ലാ ഉപഭോക്താവില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.