ബോണ്‍ഗിര്‍: ക്ലാസ് ലീഡർ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം.[www.malabarflash.com]
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചരണ്‍(13) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാമണ്ണപ്പേട്ട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.
ചരണിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്.

ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്നെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയോട് പരാജയപ്പെട്ട ശേഷം ചരണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ചരണിനെ ആത്മഹത്യയിലെത്തിച്ചതെന്നും ബോണ്‍ഗിര്‍ ഡിസിപി വ്യക്തമാക്കി.
No comments:
Post a Comment