മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ മലയാളിയെ താമസസ്ഥലത്തെ ടെറസിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ചെങ്ങന്നൂര്‍ സ്വദേശി മനോജ്-റോസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ ശ്രേയസ് മനോജിന്റെ(16) മൃതദേഹമാണ് ഗുദൈബിയയിലെ ഫ്‌ളാറ്റിലെ ടെറസില്‍ കണ്ടെത്തിയത്.[www.malabarflash.com]
ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനെന്ന് പറഞ്ഞ് രാവിലെ പത്തോടെ വീട്ടില്‍ നിന്നും പുറത്തുപോയ വിദ്യാര്‍ഥിയതെ പിന്നീട് കാണാതാവുകയായിരുന്നു. ഉച്ചകഴിഞ്ഞിട്ടും ശ്രേയസിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ബഹ്‌റൈന്‍ പോലീസില്‍ വിവരം അറിയിച്ചു.

പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ശ്രേയസിന്റെ മൃതദേഹം ടെറസില്‍ കിടക്കുന്നതായി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉമ്മുല്‍ ഹസം ഭാഗത്ത് സ്‌പോര്‍ട്‌സ് വില്ലേജ് എന്ന സ്ഥാപനം നടത്തി വരുന്ന മനോജ് 17 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. മൂത്ത മകന്‍ സിദ്ധാര്‍ഥ് ബംഗളൂരില്‍ സൗണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
No comments:
Post a Comment