Latest News

ഷറഫുല്‍ ഉലമാ മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ ഷറഫുല്‍ ഉലമാ മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ (72) അന്തരിച്ചു.[www.malabarflash.com]

കൂര്‍ഗ് ജംഇയത്തുല്‍ ഉലമ അധ്യക്ഷനും അല്‍ മദീന സ്ഥാപകനും ചെയര്‍മാനുമാണ്. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മഞ്ഞനാടി അല്‍ മദീനയില്‍.

കര്‍ണാടകയിലെ കുടക് ജില്ലയില്‍ മടിക്കേരിക്കടുത്ത് ഹാക്കത്തൂരില്‍ 1946ല്‍ ആണ് ജനനം. പിതാവ്: കാസര്‍കോട് ആദൂരിനടുത്ത് കോട്ടയടി ജനാബ് മുഹമ്മദ് കുഞ്ഞി. മാതാവ്: കാഞ്ഞങ്ങാട്ടെ ബീഫാത്വിമ.

ഹാക്കത്തൂരിലെ ഓത്തുപള്ളിയില്‍ അഹമ്മദ് മുസ്‌ലിയാരില്‍ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ശേഷം കൊണ്ടങ്കേരി അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ അഞ്ച് വര്‍ഷം മതപഠനം നുകര്‍ന്നു. തുടര്‍ന്ന് തളിപ്പറമ്പ് തിരുവട്ടൂരിലെ പണ്ഡിതനും സൂഫിവര്യനുമായ മുഹമ്മദ്കുഞ്ഞി മുസ്‌ലിയാരുടെ അടുക്കലില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം ഉസ്താദിന്റെ ശിക്ഷണത്തില്‍ ആത്മീയ ലോകത്തേക്ക് പാദമൂന്നി.

തുടര്‍ന്ന് സമസ്ത പ്രസിഡന്റും പണ്ഡിത ജ്യോതിസ്സുമായ മര്‍ഹും താജുല്‍ ഉലമയുടെ ദര്‍സില്‍ മൂന്ന് വര്‍ഷം പഠനം നടത്തി. താജുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം ഉത്തരേന്ത്യയിലെ ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് ഉപരിപഠനത്തിന് പോവുകയും ഖാസിമി ബിരുദവും കരസ്ഥമാക്കുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.