Latest News

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്​ദുൽ റഊഫ്​ എന്ന കട്ട റഊഫാണ്​​ (29) കൊല്ലപ്പെട്ടത്​.[www.malabarflash.com]

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം ബൈക്കിലെത്തിയ സംഘമാണ്​ വെട്ടിക്കൊലപ്പെടുത്തിയത്​. ബഹളംകേട്ട്​ ആളുകൾ എത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു.

ദേഹമാസകലം വെ​ട്ടേറ്റ്​ രക്തത്തിൽ കുളിച്ച റഊഫിനെ പോലീസ്​ എത്തി നടാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2016ൽ എസ്​.ഡി.പി.ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ്​ സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ​. മയക്കുമരുന്ന്​ കടത്തുൾപ്പെടെ നിരവധി കേസിലും റഊഫ്​ പ്രതിയാണെന്ന്​ പോലീസ്​ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.