Latest News

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേട്; മുസ്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് ശനിയാഴ്ച

കാസർകോട്: പി.എസ്.സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 20ന് ശനിയാഴ്ച്ച കലക്ട്രേറ്റ് മാർച്ച് നടത്താൻ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.[www.malabarflash.com]

ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. 
ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.

സർക്കാറും, പി.എസ്.സിയും അറിഞ്ഞ് കൊണ്ട് നടത്തിയ ഇത്തരം സംഭവങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും ഇതിനെതിരെയുള്ള പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെയുമുള്ള ശക്തമായ താക്കിതായിരുക്കും കലക്ട്രേറ്റ് മാർച്ചെന്നും അത് വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാർ, നാസർ ചായിന്റടി, മൻസൂർ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂർ, സൈഫുള്ള തങ്ങൾ, സഹീർ ആസിഫ്, ശംസുദ്ധീൻ കൊളവയൽ, റഹ്മാൻ ഗോൾഡൻ, റഹൂഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.