ഡ്രൈവർക്കു സഹായകരമായി പ്രവർത്തിക്കുന്ന ട്രാക്കിംഗ് സിസ്റ്റമാണ് ഓൾട്ടി ഗ്രീൻ ഓട്ടോറിക്ഷയുടെ പ്രത്യേകത. വാഹനത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ഓൾട്ടി ഗ്രീൻ കേന്ദ്രികൃത ട്രാക്കിംഗ് സംവിധാനത്തിലൂടെ നിരീക്ഷണവിധേയമാക്കി യഥാസമയം ഡ്രൈവർക്കുവേണ്ട നിദേശം നല്കാൻ സാധിക്കുന്നതോടൊപ്പം വാഹനത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും മനസിലാക്കി പ്രവർത്തിക്കുന്ന റോഡ് സൈഡ് അസിസ്റ്റന്റ്സും കന്പനിയുടെ പദ്ധതിയിൽപ്പെടുന്നു. മൂന്നു പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഓൾട്ടി ഗ്രീൻ ഓട്ടോറിക്ഷകളും 400 കിലോ ഭാരം വഹിക്കാൻ കഴിയുന്ന പിക്കപ് ഓട്ടോയുമാണ് കന്പനി ആദ്യഘട്ടത്തിൽ പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ.
750 കിലോഗ്രാമാണ് ഓൾട്ടി ഗ്രീൻ ഓട്ടോറിക്ഷയുടെ ഭാരം. 12 സെക്കൻഡിനുള്ളിൽ 30 കിലോമീറ്റർ വേഗം ആർജിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററാണ്. 3.5 മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാൻ സാധിക്കും. കൊച്ചിയിൽ മാത്രം 50 ചാർജിംഗ് സ്റ്റേഷനുകൾ കന്പനി ഒരുക്കുന്നുണ്ട്. ഓട്ടോറിക്ഷയിലുള്ള കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനെപ്പറ്റിയുള്ള നിർദേശങ്ങളും ഡ്രൈവർക്കു ലഭിക്കും. ഉടമസ്ഥന് വീട്ടിൽ തന്നെ ചാർജ് ചെയ്യാനും സാധിക്കും.
No comments:
Post a Comment