തൃശൂർ: അവിചാരിതമായി കാമറയിൽ പതിഞ്ഞ ആ പേടിപ്പെടുത്തുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വൈറലായി പടരുമ്പോൾ ഷെയർ ചെയ്യുന്ന ഓരോരുത്തരും അടിക്കുറിപ്പായി പറയുന്നു - റോഡ് മുറിച്ചുകടക്കുമ്പോൾ സൂക്ഷിക്കുക.....[www.malabarflash.com]
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ഇക്കഴിഞ്ഞ 14നാണ് ഈ അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മഞ്ഞപ്ര തെക്കിങ്കൽ വീട്ടിൽ പരേതനായ എ.വി.ചന്ദ്രന്റെ മകൾ ഇന്ദിരപുത്രി(18) തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്. അരയ്ക്കു കീഴോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഒരു പിറന്നാളാഘോഷത്തിനു പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തിൽ പെട്ടത്. തൊട്ടടുത്ത് നിർത്തിയ സ്വകാര്യബസിനു മുന്നിലൂടെ ശ്രദ്ധിക്കാതെ ദേശീയപാത മുറിച്ചുകടന്ന ഇന്ദിരപുത്രിയെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.പിക്കപ്പ് വാനിലുള്ളവർതന്നെ ഇന്ദിരപുത്രിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ധനസഹായവും നൽകിയെന്ന് സഹോദരൻ ഉത്തമൻ പറഞ്ഞു.
ഒരു നിമിഷത്തെ അശ്രദ്ധയാണ് ഈ അപകടത്തിനു കാരണമെന്നു ദൃശ്യങ്ങൾ കാണുമ്പോൾ മനസിലാകും. ആരുടേയും മനസ് പിടയ്ക്കുന്ന ദൃശ്യങ്ങൾ ""സൂക്ഷിക്കുക റോഡ് മുറിച്ചു കടക്കുന്പോൾ''എന്ന മുന്നറിയിപ്പോടെ ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത് ഈ ദുരവസ്ഥ ഇനിയാർക്കും വരരുത് എന്ന ചിന്തയോടെയാണ്.

No comments:
Post a Comment