Latest News

ഫെയ്‌സ്ബുക്ക് പ്രണയിനിയെ കാണാനെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

എടപ്പാൾ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാൻ കൊല്ലത്തുനിന്നെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.[www.malabarflash.com]

എടപ്പാളിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനിയെ കാണാനാണ് കാമുകനും സുഹൃത്തും എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്ത് കാത്തിരുന്നത്.

ഇവരുടെ നിർദേശപ്രകാരം യൂണിഫോമിൽ ലോഡ്ജിലെത്തിയ കുട്ടിയെക്കണ്ട് സംശയംതോന്നിയതോടെ നാട്ടുകാർ യുവാക്കളെ പിടികൂടുകയും ചോദ്യംചെയ്യുകയുമായിരുന്നു. 

ഇവർ അമിതമായി മദ്യപിച്ചിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ പോലീസ് ഇവരെ താക്കീതുചെയ്ത്‌ വിട്ടയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.