ഉദുമ: ക്ലാസ് മുറികളിൽ നിന്ന് ലഭിച്ച കൃഷി പാഠങ്ങളുമായി അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പള്ളത്തെ ജാനകിയേട്ടിയുടെ ഉദുമ കണ്ണികുളങ്കരയിലെ നെൽപ്പാടത്തു നെൽകൃഷിയൊരുക്കാനെത്തി. ഇതിന് നടീൽ ഉത്സവമെന്ന് അവർ പേരിട്ടു.[www.malabarflash.com]
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക്കാനും, കൃഷിഭൂമി സംരക്ഷിക്കാനുമുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് കുട്ടികൾ കൃഷിയിറക്കാൻ പാടത്തെത്തിയതെന്ന് കോർഡിനേറ്റർ മണികണ്ഠൻ പിലാത്തറ പറഞ്ഞു.
രണ്ട് വർഷമായി കൃഷിയിറക്കാത്ത പാടം കുട്ടികൾ ചോദിച്ചപ്പോൾ അവർക്ക് വിട്ടുനൽകുകയും നെൽവിത്ത് പാകൾ മുതൽ വിളവെടുപ്പ് വരെയുള്ള സർവ്വ കൃഷി പരിപാലന രീതികളും അവർ കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്‌തു.
പള്ളത്തെ ചെണ്ട ലക്ഷ്മിയേട്ടിയുടെ നാട്ടിപാട്ട് കുട്ടികൾ ഏറ്റുപാടി ചെളികണ്ടത്തിൽ ഞാറിട്ടു. ക്ഷേത്ര സ്ഥാനികനും കർഷകനുമായ അശോകൻ വെളിച്ചപ്പാടൻ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മദർ പി ടി എ പ്രസിഡണ്ട് ദീപാപ്രേമൻ നടീൽ ഉത്സവം ഉദ്‌ഘാടനം ചെയ്‌തു.അധ്യാപകൻ പി.ദാമോദരൻ, കോർഡിനേറ്റർ മണികണ്ഠൻ പിലാത്തറ, രുക്മിണി ജയൻ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളായ സുശ്രുത, സ്നേഹ, ശിവാനി, വിവേക, വൈഷ്ണവ്, ഹരിലാൽ, സുബിൻ, റസീൻ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment