ഉദുമ: ഒരുമാസത്തെ പെന്‍ഷന്‍ ഉത്സവബത്തയായി അനുവദിക്കണമെന്നും പ്രായമായ പെന്‍ഷന്‍കാര്‍ക്ക് അധികപെന്‍ഷന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍സണേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) ഉദുമ യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു.[www.malabarflash.com]
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ 17ന് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ സമ്മേളനം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി കൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി ഗോപാലന്‍ ആചാരി അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ വി കരുണാകരന്‍, ഉപദേശക എം ശാരദ എന്നിവര്‍ സംസാരിച്ചു. ജോ. സെക്രട്ടറി കെ കുഞ്ഞിരാമന്‍ അനുശോചനം രേഖപ്പെടുത്തിയ ചടങ്ങില്‍ സെക്രട്ടറി കെ വി കുഞ്ഞിക്കോരന്‍ സ്വാഗതവും ട്രഷറര്‍ പി പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment