Latest News

എൽ.ഇ.ഡി.ബൾബ് നിർമാണത്തിൽ സ്വയം പര്യാപ്തത നേടി വിദ്യാർഥികൾ

കാസര്‍കോട്: വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമായി വീടുകളിൽ സാർവ്വത്രികമായി ഉപയോഗിക്കുന്ന എൽ.ഇ.ഡി.ബൾബുകളുടെ നിർമാണത്തിൽ നായമ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒരു പറ്റം വിദ്യാർഥികൾക്ക് ലഭിച്ച പരിശീലനം പുതിയ അനുഭവമായി.[www.malabarflash.com]

ബൾബുകളിൽ ഉപയോഗിക്കുന്ന സാങ്കേതികത വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്‌കൂളിലെ ശാസ്‌ത്ര ക്ലബ് നടത്തിയ ഏകദിന ശില്പശാലയിലാണ് ബൾബ് നിർമാണത്തിലും റിപ്പയറിംഗിലും വിദ്യാർഥികൾ സ്വയം പര്യാപ്തത നേടിയത്.

തങ്ങൾക്കാവശ്യമായ ബൾബുകൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഇതിലൂടെ വിദ്യാർഥികൾ കഴിവ് നേടി. ഊർജ മേഖലയിലെ സ്വയം പര്യാപ്തതക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്‍മാർട്ട് എനർജി പ്രോഗ്രാമിന്റെ സംസ്ഥാന ട്രെയിനർ സാബിർ.പി.മലപ്പുറം ശിൽപശാലക്ക് നേതൃത്വം നൽകി.

പത്താം ക്ലാസ്സിലെ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.
ശിൽപശാല പ്രധാനാധ്യാപിക കുസുമം ജോൺ ഉൽഘാടനം ചെയ്തു.മദർ പി.ടി.എ.പ്രസിഡന്റ് ബി.ഐ.സുലൈഖ അധ്യക്ഷത വഹിച്ചു.പി.വി.പ്രേംകുമാർ,ജീവ മാത്യു,വി.പ്രശാന്തൻ പ്രസംഗിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.