Latest News

സ്വന്തം പാസ്‌പോര്‍ട്ടുമായി സുഹൃത്ത് കേരളത്തിലേക്ക് കടന്നുകളഞ്ഞതിനാല്‍ ഖത്തറില്‍ ജയില്‍ ജീവിതമടക്കം ദുരിതം തിന്ന മലപ്പുറം സ്വദേശി ഒടുവില്‍ നാടണയുന്നു

ദോ​ഹ: ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ഖ​ത്ത​റി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന സു​ഹൃ​ത്തിന്റെറ ച​തി​യി​ൽ  പെ​ട്ട്​ ദു​രി​തം തി​ന്ന മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഒ​ടു​വി​ൽ നാ​ട​ണ​യു​ന്നു.[www.malabarflash.com] 

സ്വ​ന്തം പാ​സ്​​പോ​ർ​ട്ടു​മാ​യി സു​ഹൃ​ത്ത്​  കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ന്നു​ക​ള​ഞ്ഞ​തി​നാ​ൽ ഖ​ത്ത​റി​ൽ ജ​യി​ൽ ജീ​വി​ത​മ​ട​ക്കം ‘രു​ചി​ച്ച’ മ​ല​പ്പു​റം തി​രൂ​ർ പ​ക​ര  ന​ന്താ​ണി​പ​റ​മ്പ്​ താ​രി​ഫ്​(34)​ആ​ണ്​ ര​ണ്ടു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം നാ​ട്ടി​ലെ​ത്തു​ന്ന​ത്.

2017 സെ​പ്​​റ്റം​ബ​ർ 23നാ​ണ്​  താ​രി​ഫിന്റെ  ജീ​വി​തം അ​പ്പാ​ടെ മാ​റ്റി​മ​റി​ച്ച സം​ഭ​വ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. നാ​ട്ടി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന  താ​രി​ഫി​നെ സു​ഹൃ​ത്താ​യ ക​ൽ​പ​ക​ഞ്ചേ​രി വൈ​ല​ത്തൂ​ർ ചി​ല​വി​ൽ കാ​ഞ്ഞി​ര​ങ്ങ​ൽ യൂ​നു​സ്​ (41)ആ​ണ്​  ഖ​ത്ത​റി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത്.

ഖ​ത്ത​റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​നു​സ്​ ജോ​ലി  ശ​രി​യാ​ക്കാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്​ വി​ശ്വ​സി​ച്ച്​ താ​രി​ഫ് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ദോ​ഹ​യി​ൽ  എ​ത്തി. മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം, ബ​ന്ധു​വിന്റെ ​റ ക​ല്ല്യാ​ണ​ത്തി​ന്​ വേ​ണ്ടി ത​നി​ക്ക്​ പെട്ടെന്ന്​ നാ​ട്ടി​ലേ​ക്ക്​  പോ​വേ​ണ്ട​തു​ണ്ടെ​ന്നും ബാ​ഗ്​ വാ​ങ്ങാ​ത്ത​തി​നാ​ൽ താ​രി​ഫിന്റെ  ബാ​ഗ്​ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും യൂ​നു​സ്​  പ​റ​യു​ക​യാ​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ 10നാ​യി​രു​ന്നു ഇ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​ൻ യൂ​നു​സ്​  താ​രി​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ബാ​ഗി​ൽ താ​രി​ഫിന്റെ  പാ​സ്​​പോ​ർ​ട്ട്​ ഉ​ണ്ടെ​ന്നും അ​ക്കാ​ര്യം അ​റി​ഞ്ഞി​ല്ലെ​ന്നും  പ​റ​യു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും അ​തി​നാ​ൽ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും​  ഉ​റ​പ്പു​ന​ൽ​കി. എ​ന്നാ​ൽ ഖ​ത്ത​ർ പോലീ​സിന്റെ  പ​രി​ശോ​ധ​ന​ക്കി​ടെ താ​രി​ഫി​ന്​ തന്റെ  വി​സ​യു​ടെ​യും പാ​സ്​ പോ​ർ​ട്ടിന്റെ ​യും കോ​പ്പി കാ​ണി​ക്കേ​ണ്ടി​വ​ന്നു.

ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ ​പാ​സ്​​പോ​ർ​ട്ടി​ലു​ള്ള​യാ​ൾ  ഖ​ത്ത​റി​ൽ നി​ന്ന്​ പു​റ​ത്തു​പോ​യി എ​ന്ന വി​വ​ര​മാ​ണ്​ തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ്​ ച​തി​യി​ൽ​പെ​ട്ട കാ​​ര്യം താ​രി​ഫ്​  അ​റി​യു​ന്ന​ത്. പോലീ ​സ്​ പി​ടി​യി​ലാ​യ താ​രി​ഫ്​ ജ​യി​ലി​ലു​മാ​യി.

ഇ​ന്ത്യ​ൻ എം​ബ​സി, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ  ഒ​റ്റ​പ്പാ​ലം അ​ബ്​​ദു​ൽ സ​ലാം, സ​ലാം കു​റ്റി​പ്പാ​ല എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്ന്​  പു​റ​ത്തി​റ​ങ്ങാ​നാ​യ​തും ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കി​ട്ടു​ന്ന​തും. പാ​സ്​​പോ​ർ​ട്ട്​ ഇ​ല്ലാ​ത്ത​തി​നാ​ൽ  നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നോ ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യാ​നോ ക​ഴി​യാ​നാ​കാ​തെ ദു​രി​തം​തി​ന്നു​ക​യാ​യി​രു​ന്നു താ​രി​ഫ്.  ഏ​റെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​ന്ത്യ​ൻ  വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സ​ർ​ക്കാ​ർ എ​ന്നി​വ വ​ഴി താ​രി​ഫി​ന്​ ഔ​ട്ട്​​പാ​സും എ​ക്​​സി​റ്റും ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ താ​രി​ഫിന്റെ  സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ൽ​പ​ക​ഞ്ചേ​രി പോലീ​സ്​ ഹി​മാ​ച​ലി​ലെ  മ​ണാ​ലി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യൂ​നു​സി​നെ പി​ടി​കൂ​ടി​യി​രു​ന്നു. താ​രി​ഫിന്റെ പാ​സ്​​പോ​ർ​ട്ടും  ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പാ​സ്​​പോ​ർ​ട്ട്​ ഇ​പ്പോ​ൾ തൊ​ണ്ടി​മു​ത​ലാ​യി അ​ധി​കൃ​ത​രു​ടെ കൈ​വ​ശ​മാ​ണ്.

ജൂ​ലൈ ഒ​ന്നി​ന്​ വൈ​കു​ന്നേ​ര​ത്തെ വി​മാ​ന​ത്തി​ൽ താ​രി​ഫ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​ത്. ഖ​ത്ത​റി​ൽ നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളി​ൽ  പെ​ട്ട യൂ​നു​സ്​ തന്റെ  പാ​സ്​​പോ​ർ​ട്ട്​ ദു​രു​പ​യോ​ഗി​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ താ​രി​ഫ്​ പ​റ​യു​ന്ന​ത്.  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പാ​സ്​​പോ​ർ​ട്ട്​​ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്​ ആ​ദ്യ​ല​ക്ഷ്യ​മെ​ന്ന്​ താ​രി​ഫ്​​ പ്ര​തി​ക​രി​ച്ചു.

ഏ​റെ സ്വ​പ്​​ന​ങ്ങ​ളോ​ടെ പ്ര​വാ​സ​ത്തി​ൽ എ​ത്തി ച​തി​യി​ല​ക​പ്പെ​ട്ട്​​​ വി​ല​പ്പെ​ട്ട ര​ണ്ട്​  വ​ർ​ഷം പാ​ഴാ​യെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും വ​ലി​യ പാ​ഠം ന​ൽ​കി​യാ​ണ്​ താ​രി​ഫ്​ നാ​ടു​പി​ടി​ക്കു​ന്ന​ത്. ഒ​രു  കാ​ര​ണ​വ​ശാ​ലും സ്വ​ന്തം പാ​സ്​​പോ​ർ​ട്ട്​ മ​റ്റൊ​രാ​ളു​ടെ കൈ​യി​ൽ അ​ക​പ്പെ​ട​രു​തെ​ന്ന വ​ലി​യ പാ​ഠം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.