ദേളി: വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ വിദ്യാഭ്യാസത്തോടൊപ്പം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നല്‍കുന്ന ദൗറ സംവിദാനത്തോടെയുള്ള ഖുര്‍ആന്‍ അക്കാദമിക്ക് ദേളി സഅദിയ്യയില്‍ തുടക്കം കുറിച്ചു.[www.malabarflash.com]
പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സഈദലി ബാഖവി, അബ്ദുറഹ്മാന്‍ ബാഖവി പുതുപ്പറമ്പ്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖഫാര്‍ സഅദി രണ്ടത്താണി, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, ഹാഫിള് അബ്ദുല്‍ ബാസിത്ത് സഖാഫി അല്‍ അഫ്‌ളലി, അന്‍വര്‍ സഖാഫി ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഹാഫിള് അഹമദ് സഅദി നന്ദിയും പറഞ്ഞു.
No comments:
Post a Comment