Latest News

ബന്ധുനിയമനം: കെ.ടി ജലീലിനെതിരായ ഹരജി പിൻവലിക്കാൻ ഫിറോസിന്​ അനുമതി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ കോർപറേഷനിൽ ബന്ധുനിയമനം നടത്തിയതിന്​ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന്​ ചൂണ്ടിക്കാട്ടി മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്​ നൽകിയ ഹരജി പിൻവലിക്കാൻ ഹൈകോടതി അനുമതി നൽകി.[www.malabarflash.com] 

ഹരജിയിൽ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷനിലെ നിയമനം സംബന്ധിച്ച് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഫിറോസ് നൽകിയ ഹരജി രാഷ്​ട്രീയ ആരോപണം മാത്രമാണെന്ന്​ ​​കോടതി നേരത്തെ അറിയിച്ചിരുന്നു. 

പരാതിയിൽ കേസെടുക്കുന്നില്ലെന്ന വിജിലൻസ് നിലപാടിനെതിരെ ഹരജിക്കാരൻ കീഴ്​ക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ ഫിറോസ്​ ഹരജി പിൻവലിക്കാൻ അനുമതി തേടിയത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.