Latest News

യുണിവേഴ്സിറ്റി കൊളേജ് വധശ്രമകേസ്; മുഖ്യപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ റെയ്ഡ്; ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: യുണിവേഴ്സിറ്റി കൊളേജ് വധശ്രമകേസ് പ്രതികളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രതിയും കാസർകോട് പോലീസ് കോൺസ്​റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തി‍ന്റെ വീട്ടിൽനിന്നും കേരള സർവകലാശാലയുടെ എഴുതാത്ത നാല്​ ബണ്ടിൽ ഉത്തരക്കടലാസുകൾ പോലീസ് പിടിച്ചെടുത്തു.[www.malabarflash.com]

വൈകീട്ട്​ ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഡീഷനൽ ഷീറ്റുകളും കേരള യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്.
കോളജിലെ എം.എ വിദ്യാർഥിയായ ശിവരഞ്ജിത്ത് കോപ്പിയടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

റെയ്ഡിനിടെ ശിവരഞ്ജിത്തി‍ന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

കേരള യൂനിവേഴ്സിറ്റി സോഫ്റ്റ്ബാൾ-ബേസ്ബാൾ താരമായ ശിവരഞ്ജിത്ത് ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതി​​ന്റെ ഭാഗമായാണ് സിവിൽ പോലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്​റ്റിൽ  സ്പോർട്സ് വെയിറ്റേജായി 13.58 മാർക്ക്  ലഭിച്ചത്. എന്നാൽ വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റിൽ ക്രിത്രിമം കാണിച്ചോയെന്ന സംശയം പോലീസിനുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്പോർട്സ് ക്വാട്ടയിലാണ് ശിവരഞ്ജിത്തും നിസാമും അഡ്മിഷൻ നേടിയത്. അതിനാൽ തന്നെ തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മ​​െൻറിലെത്തി ഇരുവരുടെയും കായികമേഖലയിലെ ട്രാക്ക് റെക്കോഡ് അന്വേഷണസംഘം പരിശോധിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.