Latest News

37 ദിവസത്തിന് ശേഷം റീപോസ്റ്റ്‌മോർട്ടം; രാജ്‌കുമാറിന്റെ ശരീരത്തിൽ കൂടുതൽ മുറിവ്

ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച കുമാറിന്റെ(രാജ്കുമാർ) മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. തിങ്കളാഴ്ച നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിലാണ് മുറിവുകള്‍ കണ്ടെത്തിയത്. നെഞ്ചിലും തുടയിലുമായാണ് മുറിവുകൾ. പോസ്റ്റുമോർട്ടത്തിൽ കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.[www.malabarflash.com]

വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പോലീസ് മർദനത്തിൽ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. 

വാഗമണിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്ന് 37 ദിവസത്തിന് ശേഷം പുറത്തെടുത്ത മൃതദേഹം വിദഗ്ധ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. രാജ്‌കുമാറിന്റെ കുടുംബാംഗങ്ങൾ, ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ആർഡിഒ, പീരുമേട് മജിസ്‌ട്രേറ്റ്, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.