Latest News

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലായ് 16 മുതല്‍ ആഗസ്റ്റ് 17 വരെ വിവിധ താന്ത്രികപരിപാടികളോടെ നടക്കും.[www.malabarflash.com]

എല്ലാ ദിവസവും രാവിലെ 7 മണിക്ക് ഗണപതിഹോമവും വൈകുന്നേരം 5.30 മുതല്‍ രാമായണ പാരായണവും ഉണ്ടാകും. ഗാനഭൂഷണം പത്മാവതി വിശാലാക്ഷന്‍ രാമായണം പാരയണം ചെയ്യും. 

ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും വഴിപാടായി പ്രത്യേക ഗണപതിഹോമം നടത്താവുന്നതാണ്. ഗണപതിഹോമം കഴിപ്പിക്കുവാന്‍ മുന്‍കൂട്ടി ക്ഷേത്രം ഓഫീസില്‍ പേര് നല്‍കേണ്ടതാണെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.