കാസര്‍കോട്: കോളിളക്കം സൃഷ്‌ടിച്ച റിയാസ് മൗലവി കൊലക്കേസ് വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ജില്ലാ ജഡ്‌ജിയായിരുന്ന എസ്.മനോഹര്‍ കിണി വിരമിച്ചതിനെത്തുടര്‍ന്നാണ് അവസാന ഘട്ടത്തിലെത്തിയ വിചാരണ നിര്‍ത്തിവച്ചിരുന്നത്.[www.malabarflash.com]
പുതുതായി നിയമിതനായ ജില്ലാ ജഡ്‌ജി അജിത്ത് കുമാര്‍ ആണ് കേസ് പരിഗണിക്കുന്നത്. നൂറോളം സാക്ഷികളുള്ള കേസില്‍ 11 പേരാണ് ഇനി വിസ്‌തരിക്കാന്‍ ബാക്കിയുള്ളത്. ഇവരെ കൂടി വിസ്‌തരിക്കുന്നതോടെ കേസിന്റെ ക്രോസ് വാദം ആരംഭിക്കും.
2017 മാര്‍ച്ച് 20ന് രാത്രിയിലാണ് പഴയ ചൂരി പള്ളിയിലെ മദ്രസ അധ്യാപകനായ കര്‍ണ്ണാടക, കുടക് സ്വദേശിയായ റിയാസ് മൗലവി കഴുത്തറുക്കപ്പെട്ട് കൊല്ലപ്പെട്ടത്.
ഡോ. വി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് 1000 പേജുള്ള കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കൂഡ്‌ലു, അയ്യപ്പ നഗറിലെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), സണ്ണകുഡ്‌ലുവിലെ എന്‍.അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.

No comments:
Post a Comment