ലഖിസരായ: ബിഹാറിൽ വിവാഹ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഖിസരായയിലെ ഹൽസിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.[www.malabarflash.com]
വിവാഹവീട്ടിൽ പാട്ടും നൃത്തവുമായി ആഘോഷം നടക്കുമ്പോഴായിരുന്നു ട്രക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. വഴിയരികിലെ വേദിയിലാണ് ആഘോഷപരിപാടികൾ നടന്നത്. അപകത്തിനു ശേഷം ട്രക്ക് ഡ്രൈവർ വാഹനം വഴിയരികിൽ നിർത്തിയ ശേഷം കടന്നുകളഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് തടഞ്ഞു.

No comments:
Post a Comment