സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അമ്പിളി’യുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. “അടുത്ത കാലത്ത് താന്‍ കണ്ടതില്‍ ഏറ്റവും സൂപ്പര്‍ ടീസറാണിതെന്നാണ് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടത്.[www.malabarflash.com]
സൗബി മച്ചാനെ നിങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലാണുള്ളത്. ഇപ്പോള്‍ മുതല്‍ ഞങ്ങളും അമ്പിളിയെ സ്നേഹിച്ച് തുടങ്ങുകയാണ്. നവീന്‍, ജോണ്‍ പോള്‍, തന്‍വി തുടങ്ങി സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു” എന്നും ദുല്‍ഖര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. ചിത്രത്തിലീടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയിലേക്കെത്തുകയാണ്. പുതുമുഖ താരം തന്‍വി റാം ആണ് നായിക.
സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള കുടുംബ ചിത്രമാണ് അമ്പിളിയെന്നാണ് പ്രാഥമിക സൂചന. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

No comments:
Post a Comment