Latest News

ഡിറ്റര്‍ജെന്റും ഓയിലും പെയിന്റും ഉപയോഗിച്ച് വ്യാജ പാല്‍ നിര്‍മിക്കുന്ന മൂന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടി; 57 പേർ അറസ്റ്റിൽ

ഭോപാൽ: ഡിറ്റർജെന്‍റും ഓയിലും പെയിന്‍റും ഉപയോഗിച്ച് വ്യാജ പാൽ നിർമിക്കുന്ന മൂന്ന് ഫാക്ടറികൾ മധ്യപ്രദേശിൽ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഇതുമായി ബന്ധപ്പെട്ട് 57 പേരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് വൻ തോതിൽ പാൽ വിതരണം ചെയ്തിരുന്നു.[www.malabarflash.com] 

ഗ്വാളിയോർ-ചമ്പൽ മേഖലയിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാൽ കണ്ടെത്തിയത്. 30 ശതമാനം യഥാർഥ പാലിൽ 70 ശതമാനം ഡിറ്റർജെന്‍റ്, ഓയിൽ, വെള്ള പെയിന്‍റ് എന്നിവ കലർത്തിയാണ് ഇവിടെ വ്യാജ പാൽ നിർമിച്ചിരുന്നത്. മധ്യപ്രദേശ് കൂടാതെ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പാൽ വിതരണം ചെയ്തിട്ടുണ്ട്.

പതിനായിരം ലിറ്റർ വ്യാജ പാലും 500 കിലോയിലേറെ പാൽക്കട്ടിയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തതായി സ്പെഷൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. 

20 ടാങ്കുകളിലും 11 പിക്ക്അപ് വാനുകളിലുമായാണ് പാൽ ഉണ്ടായിരുന്നത്. വലിയ അളവിൽ ഡിറ്റർജന്‍റുകൾ, റിഫൈൻഡ് ഓയിൽ, ഗ്ലൂക്കോസ് പൗഡർ എന്നിവയും പിടിച്ചെടുത്തു.

അഞ്ച് രൂപ ചെലവിലാണ് ഇവിടെ ഒരു ലിറ്റർ പാൽ നിർമിക്കുന്നത്. ഇത് 45 മുതൽ 55 രൂപക്ക് വരെയാണ് മാർക്കറ്റിൽ നൽകുന്നത്. മൂന്ന് കേന്ദ്രങ്ങളിലും കൂടി ദിവസവും രണ്ട് ലക്ഷം ലിറ്റർ വ്യാജ പാലാണ് നിർമിച്ചിരുന്നത്.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് ഇവിടെ വ്യാജ പാൽ നിർമിക്കുന്നതെന്നും ഇവരെ ഉടൻ കണ്ടെത്തി നടപടിയെടുക്കുമെന്നും സ്പെഷൽ ടാസ്ക് ഫോഴ്സ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.