ഷാർജ: ഷാർജയിൽ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവർക്ക് 1.38 ദശലക്ഷം ദിർഹം (ഏകദേശം 2.13 കോടി രൂപ) പിഴ. 106 നിയമ ലംഘനങ്ങളുടെ പേരിലാണ് ഏഷ്യക്കാരനായ പ്രവാസിക്കു പിഴ വിധിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]
യാത്രക്കാരെ അനധികൃതമായി വാഹനത്തിൽ കയറ്റുന്നതു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അൻജാദ് പട്രോളാണ് കഴിഞ്ഞ മാസം 24-ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ 106 തവണ നിയമം ലംഘിച്ചതായി കണ്ടെത്തി. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഷാർജയിൽനിന്നു യാത്രക്കാരെ കയറ്റിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ഒരു വർഷമായി ഇയാൾ നിരവധി തവണ നിയമം ലംഘിച്ചെന്നും 2018 ഓഗസ്റ്റ് പതിനാറിനാണ് ആദ്യ നിയമലംഘനം നടക്കുന്നതെന്നും വാസിത് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ ബിൻ ഖസ്മുൽ പറഞ്ഞു.

No comments:
Post a Comment