മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 10 ആയി. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാവിലെ പതിനൊന്നോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം തകർന്നു വീണത്.[www.malabarflash.com]
ദേശീയദുരന്തനിവാരണ സേനാ അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ടു പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്.ഡോംഗ്രിയിലെ ടാൻഡൽ തെരുവിലുള്ള കെസർബായ് എന്ന കെട്ടിടമാണ് തകർന്നു വീണത്.
നൂറു വർഷം പഴക്കമുള്ളതാണ് കെട്ടിടമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബംഗ്ലാദേശിലെ ധാക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് മുംബൈ.

No comments:
Post a Comment