മംഗളൂരു: എസ് എസ് എഫ് പ്രവര്‍ത്തകന്‍ വാഹനപകടത്തില്‍ മരിച്ചു. എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് സെക്രട്ടറിയും പി എ കേളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ജലാലുദ്ദീന്‍ സവാദ് (21) ആണ് മരിച്ചത്.[www.malabarflash.com]
മംഗളൂരു കൊണാജെ അസൈഗോളി സ്വദേശി സുലൈമാന്‍ ഹാജിയുടെ മകനാണ്. നാട്ടകല്ലില്‍ വെച്ചാണ് സവാദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. ഉടന്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്ലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
നീലഗിരിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് നടത്തിയ പ്രൊഫ് സമ്മിറ്റിലേക്ക് മംഗളൂരുവില്‍ നിന്ന് പ്രതിനിധികളെ എത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനാണ് സവാദ്.
നീലഗിരിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് നടത്തിയ പ്രൊഫ് സമ്മിറ്റിലേക്ക് മംഗളൂരുവില്‍ നിന്ന് പ്രതിനിധികളെ എത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനാണ് സവാദ്.
ആത്മാര്‍ത്ഥതയുള്ള സംഘാടകനെയാണ് ജലാലുദ്ദീന്‍ സവാദിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഷക്കീര്‍ എം ടി പി എന്നിവര്‍ അനുശോചിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഷക്കീര്‍ എം ടി പി എന്നിവര്‍ അനുശോചിച്ചു.
No comments:
Post a Comment