ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി.ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.[www.malabarflash.com]
രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസിലെയും ജെ ഡി എസിലെയും പതിനഞ്ച് വിമത എം എല്‍ എമാര്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്കു വേണ്ടി ഹാജരായത്.
വിഷയത്തില്‍ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എം എല്‍ എമാരാണ് തീരുമാനിക്കേണ്ടത്. വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എം എല്‍ എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

No comments:
Post a Comment