തളിപ്പറമ്പ്: എ ടി എമ്മിൽ നിന്നും വീട്ടമ്മയുടെ പണം കവർന്നെടുത്ത യുവാവിനെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പ് ടൗണിലെ കാനറാ ബേങ്ക് എടിഎമ്മിൽ പണമെടുക്കാനെത്തിയ പൂവ്വം സ്വദേശിനിയുടെ 8000 രൂപയാണ് പിന്നീട് പണമെടുക്കാനെത്തിയ ആൾ കവർന്നെടുത്തത്.[www.malabarflash.com]
പൂവം സ്വദേശിനിയായ സ്ത്രീ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ബാങ്ക് എടിഎമ്മി ൽ നിന്നും പണം എടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതിനാൽ തിരിച്ചു പോയി. എന്നാൽ അതിനു ശേഷം വന്നയാൾക്ക് അവരുടെ പണം കിട്ടിയെങ്കിലും അയാൾ അതുമെടുത്ത് സ്ഥലം വിടുകയായിരുന്നു.
മറ്റൊരു എ ടി എമ്മി ൽ പണം എടുക്കാൻ ചെന്ന സ്ത്രീക്ക് അക്കൗണ്ടിൽ പണമില്ല എന്ന വിവരമാണ് ലഭിച്ചത്. ബേങ്കി ൽ പരാതിയുമായി എത്തിയതിനെ തുടർന്ന്അ സി സി ടി വി നോക്കിയപ്പോൾ ആണ് സംഭവത്തിൽ പണം വേറൊരാൾ എടുത്തു കൊണ്ട് പോയത് കണ്ടത്.
തുടർന്ന് തളിപ്പറമ്പ് പോലീസ് ക്രൈം സ്ക്വാഡിലെ സീനിയർ സി പി ഒ എ.ജി.അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ ഭാരതി റെസിഡൻയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറാണ് പണം എടുത്തതെന്ന് കണ്ടെത്തി.
ഇയാളെ സ്റ്റേഷനിൽ കൂട്ടി കൊണ്ട് വന്ന് പരാതിക്കാരിക്ക് പണം തിരികെ നൽകി. പണം എടുത്ത ആളെ പോലീസ് താക്കീത്ത് ചെയ്തു വിട്ടയച്ചു.
No comments:
Post a Comment