തൃക്കരിപ്പൂര്‍: ദാരിദ്ര്യത്തിന്റെ പടുകുഴിയിലും ഫുട്‌ബോള്‍ എന്ന സ്വപ്നം മാത്രം നെഞ്ചിലിട്ട് നടന്ന കെപി രാഹുലെന്ന കൗമാരക്കാരനെ ലോകം തിരിച്ചറിഞ്ഞത് 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം വീണ്ടും കേരളത്തിലെത്തിയപ്പോഴാണ്. [www.malabarflash.com]
കിരീടനേട്ടത്തിന് പിന്നാലെ ആഘോഷവും ആര്‍പ്പുവിളിയുമായി സ്വീകരിച്ചാനയിച്ച് താരത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ടര്‍പോളിന്‍ വലിച്ചുകെട്ടിയ അവന്റെ കുടിലിന്റെ ദൃശ്യം നാലാള്‍ കണ്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും രാഹുലിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ന് അത് യാഥാര്‍ത്ഥ്യമാവുകയാണ്. ഇനി മഴയും വെയിലുമേല്‍ക്കാതെ കിടന്നുറങ്ങാമെന്ന ആശ്വാസമാണ് ഈ കുടുംബത്തിന്.
വിട് നിര്‍മ്മിച്ച് നല്‍കാമെന്ന പ്രഖ്യാപനം പൊടുന്നനെയുണ്ടായെങ്കിലും ഫലത്തില്‍ വരാന്‍ സര്‍ക്കാര്‍ കാര്യങ്ങളിലെല്ലാമുണ്ടാകുന്ന കാലതാമസം ഉണ്ടായി. ചുവപ്പ് നാടകളും നൂലാമാലകളും പലവഴിക്ക് വന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും കയറിയിറങ്ങേണ്ടി വന്നു രാഹുലിന്.

ഒടുവില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ മുഖാന്തിരമാണ് വീണ്ടും സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നത്. 'വീട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കിതരണമെന്നാവശ്യപ്പെട്ട് രാഹുല്‍ തന്നെ നേരിട്ട് വന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെയും, കായികവകുപ്പ് മന്ത്രിയെയും നേരിട്ട് കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്'- എം രാജഗോപാലന്‍ എംഎല്‍എ വ്യക്തമാക്കുന്നു.
കായിക വകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്ന് 15 ലക്ഷം രൂപയാണ് രാഹുലിന് വീട് നിര്‍മ്മിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍നടപടികള്‍ക്കായി കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിലെ ജോലിയില്ലാത്ത താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നും നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ഇപി ജയരാജന്‍ അറിയിക്കുന്നു.
No comments:
Post a Comment