പഴനി: മധുര തിരുമംഗലത്ത് സ്വകാര്യ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപികയെ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
അധ്യാപിക രതീദേവിയേയാണ് (35) ഭര്‍ത്താവ് രാമനാഥപുരം ഓം ശക്തിനഗറിലെ ഗുരു മുനീശ്വരന്‍ (37) കൊലപ്പെടുത്തിയത്. സിവില്‍ എന്‍ജിനീയറാണ് മുനീശ്വരന്‍. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന തിരുമംഗലത്തെ സ്‌കൂളില്‍ ഒരുമാസം മുന്നേയാണ് രതീദേവി താത്ക്കാലിക ടീച്ചറായി ജോലിക്കുചേര്‍ന്നത്. നാലുവര്‍ഷംമുമ്പ് വിദേശത്ത് ജോലിക്കുപോയ മുനീശ്വരന്‍ കഴിഞ്ഞവര്‍ഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ജോലിക്കുപോകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായുണ്ടായ പ്രശ്‌നത്തില്‍ രണ്ടുപേരും ഒരുവര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്.
തിങ്കളാഴ്ച 3.40-നാണ് രതീദേവിയെ കാണാന്‍ ഗുരു മുനീശ്വരന്‍ സ്‌കൂളിലേക്കെത്തിയത്. ക്‌ളാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ എത്തിയ ഗുരു മുനീശ്വരന്‍ രതീദേവിയുമായി വാക്തര്‍ക്കത്തിലായി. തുടര്‍ന്ന് ഒളിപ്പിച്ചുവെച്ചിരുന്ന കത്തി, സ്‌ക്രൂഡ്രൈവര്‍ എന്നിവകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രതീദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിദ്യാര്‍ഥികള്‍ പേടിച്ച് പുറത്തേക്കോടി. ഗുരു മുനീശ്വരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റുകള്‍ അടച്ചിരുന്നു. ചെറിയ ഗേറ്റുവഴി രക്ഷപ്പെടാന്‍ ശ്രമിച്ച ഗുരു മുനീശ്വരനെ പിടിക്കാന്‍ ശ്രമിച്ചവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും സംഭവസ്ഥലത്തെത്തിയ പോലീസ് പിടികൂടി.
No comments:
Post a Comment