Latest News

ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം; ലോറി സ്കൂട്ടറിൽ ഇടിച്ച് ഉമ്മയും മകളും മരിച്ചു

കൊടുങ്ങല്ലൂർ:∙ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്നു നിയന്ത്രണം വിട്ട ലോറിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഉമ്മയും മകളും മരിച്ചു.[www.malabarflash.com]

തെക്കേനട പാലസ് റോഡിൽ കറുപ്പംവീട്ടിൽ ഹുസൈന്റെ ഭാര്യ നദീറ (64), മകൾ പൊന്നാനി മുസ്‌ലിയാരകത്ത് ഷിഹാബിന്റെ ഭാര്യ നിഷ (39 ) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ദേശീയപാതയിൽ ആല വാസുദേവ വിലാസം വളവിലായിരുന്നു അപകടം.

കാസർകോട് ചരക്കിറക്കി പറവൂരിലേക്കു മടങ്ങുകയായിരുന്ന മീൻലോറിയാണ് ഇടിച്ചത്. ഡ്രൈവർ നായരമ്പലം മാരത്തോംതറ ഫ്രാൻസിസിനു (60) തലചുറ്റൽ അനുഭവപ്പെട്ടതോടെ ലോറി നിയന്ത്രണംവിടുകയായിരുന്നെന്നു പറയുന്നു. ഇതോടെ ലോറി പെരിഞ്ഞനം ഭാഗത്തേക്കു പോകുകയായിരുന്ന കാറിലും പിന്നീട് നദീറയും നിഷയും സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ മതിൽ തകർത്താണ് ലോറി നിന്നത്. 

ശാന്തിപുരത്തുള്ള സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെയാണ് നദീറയും നിഷയും അപകടത്തിൽപ്പെട്ടത്. നദീറയുടെ മറ്റൊരു മകൻ ഹാരിഷ് (ദുബായ്). മരുമകൾ: ഷഫ്ന. നിഷയുടെ മക്കൾ: ഫർസിൻ, ഫൈസി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.