വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്ന് സിബി യൂണിക്കോണ്‍ 160 മോഡലിന്റെ ഉല്‍പാദനം നിര്‍ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യൂണിക്കോണിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണിത്. 150 ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതല്‍ ബൈക്കുകള്‍ എത്തിയതാണ് യൂണിക്കോണിന്റെ വില്‍പ്പനയെ ബാധിക്കാന്‍ കാരണമായത്.[www.malabarflash.com]
അതിനാല്‍ തന്നെ ബിഎസ്- 6 എന്‍ജിനില്‍ സിബി യൂണിക്കോണ്‍ 160 പുറത്തിറക്കിയേക്കില്ലെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിന്‍ ആക്ടീവ അടുത്തിടെ എത്തിയിരുന്നു. എതിരാളികളായ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് വില കുറഞ്ഞ വാഹനമായിരുന്നു യൂണിക്കോണ്‍ 160. 150 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് 80,000 രൂപയുടെ മുകളില്‍ വില വരുമ്പോള്‍ 75,000 രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില
അടുത്തിടെയായി ഈ വാഹനത്തിന്റെ സ്റ്റോക്ക് എത്തുന്നില്ലെന്ന് മുംബൈയിലെ ഡീലര്‍ഷിപ്പുകളെ ഉദ്ധരിച്ച് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിബി യൂണിക്കോണിന്റെ 13,200 യൂണിറ്റാണ് വിപണിയിലെത്തിയത്. ഈ വര്‍ഷവും വില്‍പ്പന മെച്ചപ്പെടാത്തത് കണക്കിലെടുത്താണ് വാഹനത്തിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ എത്തിക്കാന്‍ കമ്പനി തയ്യാറാകാത്തത് എന്നാണ് വിവരം.

No comments:
Post a Comment