വയനാട്: മന്ത്രി ജി. സുധാകരൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ മുഖ്യാതിഥിയാകുന്നത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു വയനാട് എംപിയായ രാഹുൽ മുഖ്യാതിഥിയാകുക.[www.malabarflash.com]
ഈ മാസം പതിമൂന്നിനാണു ചടങ്ങ്. ജോർജ് എം. തോമസ് എംഎൽഎയാണു ചടങ്ങിന്റെ അധ്യക്ഷൻ. പി.ടി.എ. റഹിം എംഎൽഎ മുഖ്യപ്രഭാഷകനാകും. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി അച്ചടിച്ച ഫ്ളക്സ് ബോർഡ് മണ്ഡലത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
അതേസമയം, രാഹുൽ ചടങ്ങിൽ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. രാഹുൽ കേരളത്തിൽ എത്തുന്നതു സംബന്ധിച്ച് ഇതേവരെ അദ്ദേഹത്തിന്റെ ഓഫീസ് ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ജൂണ്‍ ആദ്യം രാഹുൽ വയനാട്ടിൽ എത്തിയിരുന്നു.

No comments:
Post a Comment