Latest News

രാജ്മോഹന്‍ ഉണ്ണിത്താനെ വളഞ്ഞ് കാസര്‍കോടന്‍ പാട്ട് മേളം; വീഡിയോ വൈറല്‍

കാസര്‍കോട്: ഉണ്ണിത്താന്‍ ഇത്തവണ കാസര്‍കോട്ടേക്ക് പോകുന്നത് ജയിക്കാനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായാരുന്നില്ല. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി വിജയം ഉണ്ണിത്താന് ഒപ്പമായിരുന്നു.[www.malabarflash.com]

വിജയത്തിന് ശേഷം മണ്ഡലത്തില്‍ സജീവമാണ് ഉണ്ണിത്താന്‍. സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ അദ്ദേഹം നേരിട്ട് ഇടപെടുന്നു. കാസര്‍കോട്ടുകാരനല്ലെങ്കിലും ഹൃദയം നിറഞ്ഞ സ്വീകരണമാണ് ജനം നല്‍കുന്നത്. ഒരു കല്യാണ വീട്ടിലെത്തിയപ്പോള്‍ എംപിയെ ആ വീട്ടുകാര്‍ സ്വീകരിച്ച വിഡിയോ അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഒരു സ്വീകരണപരിപാടിക്കിടെ മാതമംഗലത്തെ ഒരു കല്യാണവീട്ടില്‍ എത്തിയതാണ് ഉണ്ണിത്താന്‍. കല്ല്യാണ വീടിന്റെ ആഘോഷത്തിലേക്ക് ഭാഗമായതോടെ ഉണ്ണിത്താനെ നടുവിലിരുത്തി ചുറ്റും കൈകൊട്ടും പാട്ടുമായി ആഘോഷം. എല്ലാം താളത്തില്‍ കയ്യടിച്ച് ആസ്വദിച്ച് രാജ്മോഹന്‍ ഉണ്ണിത്താനും. 
വിഡിയോ കാണാം>>>

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.