ദുബൈ: ചൂരി മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് പള്ളിക്കകത്ത് വെച്ച് കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ വധത്തിന് ശേഷം ഉള്‍വലിഞ്ഞ ആക്രമികള്‍ സാബിത്ത് കേസ് കോടതി വെറുതെ വിട്ട നടപടിക്ക് ശേഷം വീണ്ടും തലപൊക്കിയിരിക്കയാണെന്ന് ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി.[www.malabarflash.com]
ചൂരി മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളി കമ്മിറ്റി അംഗമായ കുഞ്ഞാലിയെന്ന പാവപ്പെട്ട ഒരു മനുഷ്യന്റെ വീട് നിര്‍മ്മാണത്തിന് മുന്ന് പതിറ്റാണ്ടോളം റിക്ഷ ഓടിച്ച് സ്വരൂപിച്ച് വെച്ച പൈസ കൊണ്ട് വാങ്ങിയ ഉരുപ്പടികള്‍ തീ കൊടുത്തും, റിയാസ് മൗലവി കേസിലെ സാക്ഷിയായ ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീട് ആക്രമിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന ഈ നരനായാട്ട് കണ്ടും കേട്ടും പോലീസ് കാണിക്കുന്ന മൗനം ഈ നാടിന് അപകടം വിളിച്ചു വരുത്തുകയാണ്.
വലിയൊരു വര്‍ഗ്ഗിയ ലഹള ലക്ഷം വെച്ച് നടത്തുന്ന ഈ ആക്രമണത്തെ പോലീസ് നിസാരമായി കാണുകയാണെങ്കില്‍ ഈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും സമരമുഖത്ത് ഇറങ്ങേണ്ടി വരുമെന്നും കാസര്‍കോട് പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിച്ചു.
അടുത്ത കാലം വരെ വളരെ സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞിരുന്ന ചൂരിയെന്ന ഗ്രാമത്തില്‍ ഒരു കൂട്ടം ക്രിമിനലുകള്‍ നാലഞ്ച് വര്‍ഷമായി കൊലകത്തിയുമായി ഈ ഗ്രാമത്തിനെ ചുറ്റിപറ്റി നടക്കുകയാണ്, ഞായറാഴ്ച എന്നത് ഈ ഗ്രാമ വാസികളെ ഭയപ്പെടുത്തുന്ന ദിവസമായി മാറിയിരിക്കുന്നു.
ഈ പ്രത്യേക ദിവസങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ച് ജനങ്ങള്‍ക്കും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രതികളെ പിടികൂടി ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നും അടിയന്തരമായി ചേര്‍ന്ന യോഗത്തില്‍ ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
യോഗം വൈസ് പ്രസിഡന്റ് ഷാഫി സി.ഐ അധ്യക്ഷത വഹിച്ചു. ലത്തീഫ് ചൂരി, മഷൂദ് ചൂരി, നിസാര്‍ ചൂരി, മുനാസിര്‍ അഹമ്മദ്, മാജിദ് ചൂരി, ഷബീബ് പുതിയവളപ്പ്, അബ്ബാസ് പാറക്കട്ട്, മുഹമ്മദ് കുഞ്ഞി പാറക്കട്ട്, ജമാല്‍ പാറക്കട്ട്, ബഷീര്‍ ചൂരി, ഇമ്രാന്‍ ചൂരി സിദ്ദിഖ് യു എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ ഷാഫി പാറക്കട്ട് നന്ദിയും പറഞ്ഞു.
No comments:
Post a Comment