Latest News

ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.[www.malabarflash.com]

ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് റബിയത്ത് പിടിയിലായത്. യുവാവില്‍ നിന്നും 250 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.