ഉദുമ: റെഡ് വേൾഡ് കൊപ്പൽ -റെഡ് വേൾഡ് ലൈബ്രറി, കാപ്പിൽ സനാബിൽ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന നീന്തൽ പരിശീലനത്തിന് കാപ്പിൽ കെ.ബി.എം. സ്വിമ്മിങ്ങ് പൂളിൽ തുടക്കമായി.[www.malabarflash.com]
അന്താരാഷ്ട്ര പരിശീലകൻ കാപ്പിൽ സുരേഷിന്റെ നേതൃത്വത്തിൽ എൺപതോളം വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. സ്ക്കൂൾ അവധി ദിനങ്ങളിൽ രണ്ടുമാസക്കാലം പരിശീലനം തുടരും.
സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെ.ബി.എം.ശരീഫ് അക്കാദമി പരിശീലകർ പ്രസീദ്, കെ.വി.ഇർഷാദലി, ബാബു, റെഡ് വേൾഡ് കൊപ്പൽ ഭാരവാഹികളായ രമേഷൻ കൊപ്പൽ, കമേഷ്,സച്ചിൻ, ദിനേശൻ, രാഘവൻ കാപ്പിൽ, രതീഷ്, വൈശാഖ്, നിഥിൻ, എന്നിവർ നേതൃത്വം നൽകുന്നു.
No comments:
Post a Comment