കോഴിക്കോട്: കുന്ദമംഗലത്തിനടുത്തെ കുരുവട്ടൂര്‍ പയിമ്പ്രയില്‍ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥികളുടേ ദേഹത്തേക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്.[www.malabarflash.com]
ഇതില്‍ നന്ദന എന്ന വിദ്യാര്‍ഥിയുടെ പരുക്ക് സാരമുള്ളതാണ്. മുഴുവന്‍ വിദ്യാര്‍ഥികളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയിമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്താണ് തിങ്കളാഴ്ച രാവിലെ അപകടമുണ്ടായത്. ഹയര്‍ സെക്കന്‍ഡറി ഭാഗത്ത് നിന്നും ഹൈസ്‌കൂള്‍ ഭാഗത്തേക്ക് മരത്തടികള്‍ കയറ്റി വരുകയായിരുന്ന പിക്കപ്പാണ് നടന്ന് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞത്. അമിതമായി ലോഡ് കയറ്റിയതാണ് പിക്കപ്പ് അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിച്ച ബില്‍ഡജിംഗിന്റെ പഴയ സാധനങ്ങാണ് പിക്കപ്പിലുണ്ടായിരുന്നത്. സ്‌കൂള്‍ സമയത്ത് ലോഡ് കയറ്റിഅയക്കരുതെന്ന് നാട്ടുകാര്‍ നിര്‍ദേശിച്ചിട്ടും പിക്കപ്പ് അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.
No comments:
Post a Comment