Latest News

സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: നാലു ദിവസമായി വര്‍ധിച്ചു നിന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 27840 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3480 രൂപ.[www.malabarflash.com]

കഴിഞ്ഞ നാലു ദിവസമായി റെക്കോഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. 

ആഗോളവിപണിയിലെ വിലവര്‍ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണവില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.