Latest News

അഡൂരില്‍ കണ്ട മൃതദേഹം മലപ്പുറത്തെ സഹകരണ ജീവനക്കാരന്റേത്; മരണത്തില്‍ ദുരൂഹത

കാസര്‍കോട്: അഡൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട മൃതദേഹം മലപ്പുറം സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയും സഹകരണ ജീവനക്കാരനുമായ അബ്ദുല്‍ ലത്തീഫാണ് മരിച്ചത്.[www.malabarflash.com]
മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡ് മലപ്പുറത്തെ അബ്ദുല്‍ ലത്തീഫിന്റെതാണ്. കഴിഞ്ഞ ഏഴാം തീയതി മുതല്‍ അബ്ദുല്‍ ലത്തിഫ് എന്നയാളെ കാണാതായതായി മലപ്പുറത്ത് പോലിസ് കേസെടുത്ത് അന്വേഷണം നടന്നുവരികയായിരുന്നു.

ശരീരത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ ചൊവ്വാഴ്ച രാവിലെയാണ് അഡൂര്‍ സ്‌കൂള്‍ പരിസരത്തെ ഇറുഞ്ചി എന്ന സ്ഥലത്ത് പണി തീരാത്ത വീട്ടില്‍ മൃതദേഹം കണ്ടത്

മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിയാരത്ത് എത്തിയ ബന്ധുക്കളാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത് ലത്തീഫാണെന്ന് തിരിച്ചറിഞ്ഞത്.

അതേ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുളളു. മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ജഡം അഡൂരില്‍ എങ്ങനെയെത്തി എന്നതും ദുരൂഹത ഇരട്ടിപ്പിക്കുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.