കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിംഗിലൂടെ എന്‍ഐടി പ്രഫസറെ കൊള്ളയടിച്ച നാല് മാള്‍ ജീവനക്കാര്‍ അറസ്റ്റില്‍ . ജീവനക്കാര്‍ക്കു ബ്ളാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും നിര്‍ദേശം നല്കിയ ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹ്യ, കവര്‍ച്ചയ്ക്കു കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമാല്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]
ഖരഖ്പൂര്‍ എന്‍ഐടിയിലെ ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസറായ പ്രഫ. പ്രശാന്ത് ഗുപ്തയെ ഭീഷണിപ്പെടുത്തിയാണു മാവൂര്‍ റോഡ് ഫോക്കസ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പണം തട്ടാന്‍ ശ്രമിച്ചത്.
ഇദ്ദേഹത്തിന്റെ പരാതിയില്‍ ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടില്‍ സി.പി. രാജേഷ്(39), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം സ്വദേശി ഹര്‍ഷിന മന്‍സിലില്‍ പി.മുഹമ്മദ് അസ്ഹറുദീന്( 34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറന്പ് പെര്‍ക്കുത്ത് വീട്ടില്‍ പി.ആഷിക്(26), എരഞ്ഞിക്കല്‍ അന്പലപ്പടി സഫ ഫ്ളാറ്റ് -108ലെ താമസക്കാരന് കെ.നിവേദ് (20) എന്നിവരെ കസബ എസ്ഐ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
കോഴിക്കോട് എന്‍ഐടിയിലെ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ പ്രൊഫസര്‍ മാവൂര്‍ റോഡിലെ മരിയ ലോഡ്ജിൽ രണ്ടുമാസമായി താമസിച്ചുവരികയാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസം ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഫോണ്‍ വന്നതുമൂലം മാളിനു പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഫോണിന് റേഞ്ച് ഇല്ലാത്തതിനാലാണു പുറത്തിറങ്ങിയതെന്നു പറഞ്ഞെങ്കിലും കേള്‍ക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
ഷോപ്പിംഗ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തെ ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് വിലകൂടിയ വാച്ച്, മൊബൈല്‍ ഫോണ്‍, 7,500 രൂപ , എടിഎം കാര്‍ഡ് എന്നിവ നിര്‍ബന്ധപൂര്‍വം വാങ്ങുകയും മര്‍ദിക്കുകയും ചെയ്തു. ഇതുകൂടാതെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സ്വൈപ്പിംഗ് മെഷീന് മുഖേന അപ്പോള്‍തന്നെ ഒരു ലക്ഷം രൂപ പലതവണകളായി പിന്‍വലിപ്പിച്ചു കൈക്കലാക്കുകയും ചെയ്തു. പുറത്തുപറഞ്ഞാല്‍ മാധ്യമങ്ങളില്‍ വാര്ത്തവരുമെന്നും പടം സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും വിവരം ഭാര്യയെയും മറ്റും അറിയിക്കുമെന്നും ഭീഷണിമുഴക്കി.
മാനഹാനി ഭയന്ന് ഇദ്ദേഹം ആദ്യം കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ല. എന്നാല്‍, ഇന്നലെ ഇദ്ദേഹത്തോടു സിവില്‍ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്കു രണ്ടരലക്ഷം രൂപയുമായി എത്താന്‍ ആവശ്യപ്പെട്ടു. പോലീസ് തിരയുന്ന യാഹ്യയുടെ ഓഫീസിലേക്കാണ് എത്താന്‍ ആവശ്യപ്പെട്ടത്. ഇതോടെ തന്നെ ബ്ളാക്ക് മെയില്ചെയ്യുകയാണെന്ന മനസിലാക്കിയ പ്രഫസര്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും പണം പിന്‍വലിപ്പിച്ച സ്വൈപ്പിംഗ് മെഷീനും ഹൈപര്‍ മാര്‍ക്കറ്റിന്റെ ലോക്കറില്‍നിന്നു ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു നിര്‍ബന്ധിപ്പിച്ച് മാറ്റിയ ഒരുലക്ഷം രൂപ പ്രഫസര്‍ക്കു വീണ്ടെടുത്തു നല്കാന് പോലീസ് നടപടി ആരംഭിച്ചു.

No comments:
Post a Comment