Latest News

അന്യപുരുഷനുമായി ചാറ്റിങ്: ഭാര്യയെ കീടനാശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

ആഗ്ര: അന്യപുരുഷനുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതിന് ഭാര്യയെ യുവാവ് കീടനീശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.[www.malabarflash.com]

25കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോനു(26)വിനെ അഞ്ജലിയുടെ പിതാവിന്റെ പരാതിയില്‍ ഐതിമദ്ഉദ്ദൗള പോലീസ് അറസ്റ്റ് ചെയ്തു. 

ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും അറും നാലും വയസ്സുള്ള കുട്ടികളുണ്ട്. ബുധനാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം സുധാമപൂരില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ജലിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് സോനുവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് സോനു നിര്‍ബന്ധിച്ച് കീടനാശിനി അഞ്ജലിയുടെ വായിലൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അഞ്ജലി മരിക്കാതിരുന്നപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.