Latest News

മകളുടെ പ്രണയബന്ധം ചോദ്യം ചെയ്ത പിതാവ് അടിയേറ്റു മരിച്ചു

പത്തനംതിട്ട: മകളുടെ കാമുകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ കുഴിയിൽ സജീവ് (55) ആണ് വ്യാഴാഴ്ച രാവിലെ 7.30ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com] 

27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യാ വീട്ടിൽവച്ചാണ് മകളുടെ കാമുകനും സംഘവും ഇദ്ദേഹത്തെ ക്രൂരമായി മർദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മർദനമേറ്റ സജീവ് ഇടപ്പരിയാരത്തെ വീട്ടിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വള്ളിക്കോട്–കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി ഇദ്ദേഹത്തിന്റെ മകൾ പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ സജീവ് ഗൾഫിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.

മകളെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതായും പറയുന്നു. യുവാവുമായും വാക്കേറ്റം ഉണ്ടായി. ഇതിനെ തുടർന്ന് സജീവിനെ ഇടപ്പരിയാരത്തെ കുടുംബവീട്ടിലെത്തി നേരത്തെ യുവാവ് മർദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതേസമയം അച്ഛൻ മർദിച്ചുവെന്ന് ആരോപിച്ച് മകളും കാമുകനും ചേർന്ന് ആറന്മുള സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി അറിയുന്നു.

ആശുപത്രിയിൽ നിന്ന് അറിയിച്ചതു പ്രകാരം കേസ് എടുത്തിരുന്നുവെന്ന് ഇലവുംതിട്ട പോലീസ് പറയുന്നു. എന്നാൽ സംഭവം നടന്നുവെന്ന് പറയുന്ന കുറിയാനിപ്പള്ളിയിലെ വീട്ടിലും പരിസരപ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിൽ സംഘർഷം നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം പറയാൻ കഴിയൂയെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ചന്ദ്രബാബു പറഞ്ഞു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.