പരിയാരം: പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്തയാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്ന് അക്രമിയുടെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്.[www.malabarflash.com]
ഇയാള്‍ രാത്രി പന്ത്രണ്ടോടെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലെത്തി കാര്‍ഡ് നിക്ഷേപിച്ചു പണം എടുക്കാന്‍ ശ്രമിച്ചു. പണം ലഭിക്കാത്തതിനെത്തുടര്‍ന്നു പുറത്തേക്കു വന്നു കല്ല് എടുത്തുകൊണ്ടുപോയി എടിഎം മോണിറ്ററും ഡയല്പാഡും അടിച്ചു തകര്‍ത്തു തിരിച്ചുപോകുന്നതാണു ദൃശ്യങ്ങളില്‍ കാണുന്നതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പണം എടുക്കാനെത്തിയ ഒരാളാണു കൗണ്ടര്‍ തകര്‍ത്ത നിലയില്‍കണ്ടു പോലീസില്‍ അറിയിച്ചത്. പരിയാരം സിഐ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്ക് അധികൃതരില്‍നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണു പോലീസ് ആളെ തിരിച്ചറിഞ്ഞത്.
അക്രമിയുടെ ലക്ഷ്യം മോഷണമല്ലെന്നു പോലീസ് സൂചിപ്പിച്ചു. പണം കിട്ടാത്ത ദേഷ്യം തീര്‍ക്കാനായിരിക്കും കൗണ്ടര്‍ തകര്‍ത്തതെന്നാണു പ്രാഥമിക നിഗമനം.

No comments:
Post a Comment