ബേക്കല്‍: ചേറ്റുകുണ്ടില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് മരിച്ചു. ചിത്താരി കടപ്പുറത്തെ കുമാരന്‍ -നാരായണി ദമ്പതികളുടെ മകന്‍ സച്ചിന്‍ (19) ആണ് മരിച്ചത്.[www.malabarflash.com]
പാലക്കുന്നില്‍ നിന്നും ബൈക്കില്‍ വരുന്നതിനിടെ ചേറ്റുകുണ്ടിനു സമീപം വളവില്‍ വച്ച് പിന്നിലിരുന്ന സച്ചിന്‍ തെറിച്ചു വീഴുകയായിരുന്നു. ഞായറാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.
സഹോദരങ്ങള്‍: ശരത്, ഷൈജു, സനല്‍ (ഗള്‍ഫ്). സഹോദരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
No comments:
Post a Comment