പാലക്കുന്ന്: കാശ്മീരിനു പ്രത്യേകാവകാശം എടുത്തു കളഞ്ഞു കൊണ്ട് നരേന്ദ്ര മോദി അടൽ ബിഹാരി വാജ്പേയിക്ക് ഗുരുദക്ഷിണയായി നൽകിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.[www.malabarflash.com]
ബിജെപി പാലക്കുന്നു ടൗൺ കമ്മിറ്റി സംഘടിപ്പിച്ച വാജ്പേയി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
കാശ്മീരിന്റെ വിവേചനം അവസാനിപ്പിച്ച് ഭാരതത്തിന്റെ ഐക്യവും അഖണ്ഡതെയും ദൃഡമാക്കുകയാണ് വാജ്പേയിയുടെ സ്വപ്നം. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്തതിലൂടെ വാജ്പേയിയുണ്ട സ്വപ്നം മോദി സർക്കാർ സാക്ഷാൽക്കരിച്ചിരിക്കുകയാണ്.
രാഷ്ടീയമോ മതമോ അല്ല. രാഷ്ട്രമാണ് പ്രഥമ പരിഗണനയെന്ന് ഉറച്ച് വിശ്വസിച്ച നേതാവാണ് അടൽ എന്ന് ശ്രീകാന്ത് പറഞ്ഞു.യോഗത്തിൽ
പാലക്കുന്ന് ടൗൺ പ്രസിഡന്റ് സുരേഷ് പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജന.സെക്രട്ടറി എൻ.ബാബുരാജ്, ജില്ലാ മീഡിയ സെൽ കൺവീനർ വൈ. കൃഷ് ദാസ്, പ്രാഭരി തമ്പാൻ അച്ചേരി, മുരളി, ഗിരിധർ എന്നിവർ സംസാരിച്ചു
No comments:
Post a Comment